അരൂർ-തുറവൂർ ദേശീയപാതയിൽ ഗതാഗത തടസം രൂക്ഷം
1460110
Thursday, October 10, 2024 12:11 AM IST
തുറവൂര്‍: അരൂർ -തുറവൂർ ദേശീയപാതയിൽ ഗതാഗത തടസം രൂക്ഷം. അപ്രതീക്ഷിതമായി ഉയര പാത നിർമാണ കമ്പനി അറ്റകുറ്റപ്പണികൾക്കായി ദേശീയപാത അടച്ചതോടു കൂടിയാണ് ഗതാഗത തടസം രൂക്ഷമായത്.
ഇന്നലെ ഉച്ചകഴിഞ്ഞാരംഭിച്ച ഗതാഗതതടസം ഏറെ വൈകിയും തുടരുകയാണ്. നിലവിൽ എറണാകുളത്തുനിന്നുവരുന്ന വാഹനങ്ങളും ആലപ്പുഴ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളും മണിക്കൂറുകളായി വഴിയിൽ കുടുങ്ങി കിടക്കുന്നത്.
മണിക്കൂറുകൾ അടുത്താണ് വാഹനങ്ങൾഒരു പോയിന്റ് പിന്നിടുന്നത്. ദേശീയപാതയോടൊപ്പം അരൂക്കുറ്റി റോഡും കുമ്പളങ്ങി റോഡും ഗതാഗത തടസം നേരിടുകയാണ്. രാത്രി വൈകിയും എറണാകുളത്തു നിന്നും മറ്റും ജോലി കഴിഞ്ഞു വരുന്ന നൂറു കണക്കിനു യാത്രക്കാരാണ് ഏറെ കഷ്ടത അനുഭവിക്കുന്നത്. യാതൊരു വിധ തയാറെടുപ്പുകളും എടുക്കാതേയും ഒരു മുന്നറിയിപ്പുമില്ലാതെയുമാണ് ഉയരപ്പാത നിർമാണകമ്പനി അറ്റകുറ്റപ്പ ണികൾക്കായി റോഡ് അടച്ചത്. പോലീസിനോ ജില്ലാ ഭരണകൂടത്തിനു അറിയിക്കാതെയാണ് ഇത്തരത്തിലുള്ള നടപടിയെന്നും തുടർച്ചയായി ജനങ്ങളെ ബന്ദിയാക്കി കൊണ്ടുള്ള ഉയരപ്പാത നിർമ്മാണ കമ്പനിയുടെ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ജനരോക്ഷം ശക്തമാവുകയാണ്.