ദേശീയപാതയിലെ കെണിയിൽ കെഎസ്ആർടിസി ബസും വീണു
1436841
Wednesday, July 17, 2024 11:35 PM IST
തുറവൂർ: ആകാശപാതാ നിർമാണത്തെത്തുടർന്ന് തകർന്ന ദേശീയ പാതയിലെ വലിയ കുഴിയിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് വീണു. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. അരൂർ പെട്രോൾ പമ്പിനു സമീപം ഇന്നലെ രാവിലെ 11-നാണ് ബസ് കുഴിയിലേക്ക് വിണ് ചരിഞ്ഞത്. യാത്രക്കാരെ ഉടനെ ബസിൽനിന്ന് ഇറക്കിയതിനാൽ അപകടം ഒഴിവായി.
ആകാശപാതനിർമാണ മേഖലയിൽ റോഡിന്റെ പടിഞ്ഞാറ് വശമാണ് ബസ് കുഴിയിൽ വീണത്. മഴ മൂലം ടൈൽ വിരിക്കലും റോഡ് പണിയും ഈ ഭാഗത്ത് തടസപ്പെട്ടിരിക്കുകയാണ്. പത്തനംതിട്ടയിൽനിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.