തെരഞ്ഞെടുപ്പ് ജനാധിപത്യ മൂല്യങ്ങൾ വീണ്ടെടുക്കാനുള്ള പോരാട്ടം: ഡോ. നെടുമുടി ഹരികുമാർ
1416781
Tuesday, April 16, 2024 10:38 PM IST
ചേർത്തല: ജനാധിപത്യമൂല്യങ്ങളും ഭരണഘടനയും സംരക്ഷിക്കപ്പെടണമെങ്കിൽ കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യാ മുന്നണി അധികാരത്തിൽ വരണമെന്ന് കെപിസിസി വിചാർ വിഭാഗ് സംസ്ഥാന ചെയർമാൻ ഡോ. നെടുമുടി ഹരികുമാർ പറഞ്ഞു. കെപിസിസി വിചാർ വിഭാഗ് ചേർത്തല നിയോജകമണ്ഡലം കമ്മിറ്റി കുറുപ്പൻകുളങ്ങരയിൽ സംഘടിപ്പിച്ച "സാംസ്കാരിക സായാഹ്നവും വോട്ടർ സംവാദവും’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രത്തിന്റെ ബഹുസ്വരത തകർത്ത് ഭാരതത്തെ മതരാഷ്ട്രമായി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് സി.എൻ. ഔസേഫ് അധ്യക്ഷത വഹിച്ചു. സഞ്ജീവ് അമ്പലപ്പാട്ട്, എസ്. ശരത്, ടി.എസ്. രഘുവരൻ, ഷെറിൻ വർഗീസ്, ഡോ. തോമസ് വി. പുളിക്കൻ, കെ. അജയൻ, ടി.ടി. കുരുവിള, ടി.എച്ച്. സലാം, മോഹനൻ മണ്ണാശേരി, കെ.പി. പ്രശാന്ത്, റോസമ്മ തോമസ്, ടി. പുരുഷോത്തമൻ തുടങ്ങിയവർ പ്രസംഗിച്ചു.