ഡയാലിസിസ് ടെക്നീഷൻ ഒഴിവ്
1301417
Friday, June 9, 2023 11:12 PM IST
അമ്പലപ്പുഴ: പുന്നപ്ര സാഗര സഹകരണ ആശുപത്രിയിൽ ദിവസവേതന വ്യവസ്ഥയിൽ ഡയാലിസിസ് ടെക്നീഷൻ ഒഴിവിലേക്ക് അപേക്ഷേ ക്ഷണിച്ചു. യോഗ്യത ഡിഎംഇ അംഗീകൃത ഡിഡിറ്റിയും രണ്ടു വർഷത്തെ പ്രവർത്തന പരിചയവും. പ്രായപരിധി 35 വയസ്.
താത്പര്യമുളളവർ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം 15ന് ഉച്ചകഴിഞ്ഞു രണ്ടിന് ആശുപത്രി ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 9446616870, 94000 63363.
എംബിഎ ഓണ്‍ലൈന്‍ ഇന്റര്‍വ്യു
ആലപ്പുഴ: സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) 2023-25 എംബിഎ (ഫുള്‍ ടൈം) ബാച്ചില്‍ ഒഴിവുളള സീറ്റുകളിലേക്ക് 12നു രാവിലെ 10 മുതല്‍ 12 വരെ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തും.
ഡിഗ്രിക്ക് 50 ശതമാനം മാര്‍ക്കും സി-മാറ്റ്/കെ-മാറ്റ്/ ക്യാറ്റ് യോഗ്യത നേടിയവര്‍ക്കും ജൂലൈ രണ്ടാംഘട്ട കെ-മാറ്റ് പരീക്ഷ എഴുതുന്നവര്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക് 20 ശതമാനം സീറ്റ് സംവരണം ഉണ്ട്. എസ് സി/എസ്ടി/ഒഇസി, ഫിഷറീസ് വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. അപേക്ഷര്‍ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യേണ്ട ലിങ്ക് meet.google. com/jyd-xpts-gzt. ഫോണ്‍: 8547618290/ 8281743442 www.kicma.ac.in.