ക്യാപ്റ്റൻ രാജു പുരസ്കാരദാനം 17ന്
1591490
Sunday, September 14, 2025 3:52 AM IST
പത്തനംതിട്ട: സിനിമാ പ്രേക്ഷക കൂട്ടായ്മ ആറാമത് ക്യാപ്റ്റൻ രാജു പുരസ്കാരം മണിയൻപിള്ള രാജുവിന് 17ന് സമ്മാനിക്കും . വൈകുന്നേരം നാലിനു നടക്കുന്ന ചടങ്ങിൽ കേരള ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ പുരസ്കാരവും കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ പ്രശസ്തിപത്രവും മണിയൻപിള്ള രാജുവിന് സമ്മാനിക്കുമെന്ന് പ്രേക്ഷക കൂട്ടായ്മ ചെയർമാൻ സലിം പി. ചാക്കോയും കൺവീനർ പി. സക്കീർ ശാന്തിയും അറിയിച്ചു.