പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല, മ​ക​ര​വി​ള​ക്കു കാ​ല​ത്ത് നി​ല​യ്ക്ക​ലി​ൽ ക​രാ​റെ​ടു​ത്ത വ്യാ​പാ​ര സ്ഥാ​പ​നം പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നു പ​ണം ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ അ​തി​ക്ര​മം കാ​ട്ടി​യ എ​സ്ഐ​ക്കെതി​രേ ന​ൽ​കി​യ പ​രാ​തി​യി​ൽ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്ന് ആ​ക്ഷേ​പം.

പ​ന്പ​യി​ൽ എ​സ്ഐ ആ​യി​രു​ന്ന യു. ​ബി​ജു 2013-14ലെ ​മ​ണ്ഡ​ല മ​ക​രവി​ള​ക്കു കാ​ല​ത്ത് പ​ണം ന​ൽ​കാ​ത്ത​തി​ന്‍റെ​ പേ​രി​ൽ നി​ല​യ്ക്ക​ലി​ലെ ക​ട പൂ​ട്ടി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് പ​രാ​തി.

ശ​ബ​രി​മ​ല സീ​സ​ണി​ലെ ക​ച്ച​വ​ട​ത്തി​നാ​യി തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ൽനി​ന്നു തു​ലാ​പ്പ​ള്ളി അ​മ്പ​ല​ത്തി​ങ്ക​ൽ വീ​ട്ടി​ൽ വേ​ണു പ​മ്പാ​വാ​ലി​യു​ടെ മ​ക​ൻ ര​തീ​ഷ് 3,75,000 രൂ​പ​യ്ക്ക് നി​ല​യ്ക്ക​ൽ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​നു സ​മീ​പ​മു​ള്ള സ്ഥ​ലം ഷെ​ഡ് കെ​ട്ടി ഹോ​ട്ട​ൽ ന​ട​ത്താ​ൻ ലേ​ല​ത്തി​ൽ പി​ടി​ച്ചി​രു​ന്നു.

ക​ട​കെ​ട്ടു​ന്ന സ​മ​യ​ത്ത് എ​സ്ഐ യു.​ ബി​ജു ക​ട​യു​ടെ മു​ന്നി​ൽ വ​ന്ന് അ​ന​ധി​കൃ​ത ക​ച്ച​വ​ടം ഇ​വി​ടെ ന​ട​ത്തി​ക്കി​ല്ലാ​യെ​ന്നും പ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട​താ​യി പി​താ​വ് വേ​ണു പ​മ്പാ​വാ​ലി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ‌പ​ണം ആ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹം വ്യാ​പാ​രി​ക​ളെ തു​ട​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

പ​ണം ന​ൽ​കാ​തി​രു​ന്ന​തി​ന്‍റെ പേ​രി​ൽ 2013 ഡി​സം​ബ​ർ മൂ​ന്നി​ന് രാ​വി​ലെ ഒ​ന്പ​തോ​ടെ എ​സ്ഐ യു. ​ബി​ജു​വും അ​ഞ്ചു പോ​ലീ​സു​കാ​രും ഹോ​ട്ട​ലി​ന്‍റെ മു​മ്പി​ൽ ജീ​പ്പി​ൽ വ​ന്നി​റ​ങ്ങി. എ​സ്ഐ ക​ട​യു​ടെ അ​ക​ത്തേ​ക്കു ചാ​ടി​ക്ക​യ​റി ഉ​ട​മ​സ്ഥ​ൻ ആ​രാ​ണ​ന്നും ലൈ​സ​ൻ​സ് എ​ടു​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടു. ലൈ​സ​ൻ​സ് എ​ടു​ക്കാ​ൻ മ​ക​ൻ ര​തീ​ഷ് പെ​രു​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ പോ​യി​രി​ക്കു​കയാ​ണ​ന്ന് വേ​ണു പ​റ​ഞ്ഞു.

ഹെ​ൽ​ത്ത് കാ​ർ​ഡ് തൊ​ഴി​ലാ​ളി​ക​ൾ​ക്കു കി​ട്ടി​യ​തേ​യു​ള്ളു​വെ​ന്നും പ​റ​ഞ്ഞു. ഇ​തു കേ​ട്ട​യു​ട​നെ എ​സ്ഐ ബി​ജു അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തു​ക​യും ഹോ​ട്ട​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന നാ​ലു ഡെ​സ്കുക​ളും ത​ടി ബെ​ഞ്ചു​ക​ളും കാ​ലുകൊ​ണ്ട് തൊ​ഴി​ച്ചു മ​റി​ച്ചി​ടുകയും ചെയ്ത് ഹോ​ട്ട​ലി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം ഉ​ണ്ടാ​ക്കി.​

തു​ട​ർ​ന്ന് അ​സ​ഭ്യം ​വി​ളി​ച്ചു​കൊ​ണ്ട് വേ​ണു​വി​ന്‍റെ നാ​ഭി​ക്കു തൊ​ഴി​ക്കു​ക​യും ചെ​യ്തു. തൊ​ഴി​കൊ​ണ്ട് വേ​ണു താ​ഴേ​ക്കു വീ​ണു. എ​ഴു​ന്നേ​റ്റ​പ്പോ​ൾ ക​ഴു​ത്തി​നു പി​ടി​ച്ച് ത​ള്ളി ക​ട​യ്ക്കു പു​റ​ത്തി​റ​ക്കി. തു​ട​ർ​ന്ന് ജീ​പ്പി​ൽക്ക​യ​റ്റി. ക​ട​യി​ൽനി​ന്നുകൊ​ണ്ടുത​ന്നെ എ​സ്ഐ ബി​ജു ഡ്യൂ​ട്ടി മ​ജി​സ്ട്രേ​റ്റി​നെ ഫോ​ണി​ൽ ​വി​ളി​ച്ച് അ​ന​ധി​കൃ​ത ക​ട​യാ​ണെ​ന്നു പ​റ​ഞ്ഞ് ക​ട ​പൂ​ട്ടി​ക്കാ​ൻ നി​ർ​ദേശി​ച്ചു. ക​ട​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ച​താ​യി കാ​ണി​ച്ച് നോ​ട്ടീ​സ് ക​ട​യി​ൽ ഒ​ട്ടി​ക്കു​ക​യും ചെ​യ്തു.

ത​ന്നെ​യും മ​ക​നെ​യും ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​ക്കി കേ​സെ​ടു​ത്തു. വൈ​കു​ന്നേ​രം ര​ണ്ടു പേ​രു​ടെ ആ​ൾ​ജാ​മ്യ​ത്തി​ൽ വി​ടു​ക​യാ​യി​രു​ന്നു. മ​ർ​ദ​ന​മേ​റ്റ വേ​ണു പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ‌

ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പീ​ഡ​ന​ത്തി​നെ​തി​രേ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. നി​ല​യ്ക്ക​ൽ സ്റ്റേ​ഷ​നി​ൽനി​ന്നും പോ​ലീ​സു​കാ​ർ എ​ത്തി മൊ​ഴി എ​ടു​ത്ത​തി​ൽ​ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. ‌ പോ​ലീ​സ് കം​പ്ല​യി​ന്‍റ് അ​ഥോ​റി​റ്റി​ക്കു ന​ൽ​കി​യ പ​രാ​തി​യി​ലും അ​ന്വേ​ഷ​ണ​മു​ണ്ടാ​യി​ല്ല.

സം​ഭ​വ​ത്തെത്തുട​ർ​ന്ന് മൂ​ന്നു ദി​വ​സം ക​ട അ​ട​ച്ചി​ടേ​ണ്ടി വ​ന്നു. മൂ​ന്നു ല​ക്ഷം രൂ​പ​ ന​ഷ്ടവുമു​ണ്ടാ​യി. യു.​ ബി​ജു​വി​നെ​തി​രേ കോ​ട​തി​യി​ൽ ന​ൽ​കി​യ സ്വ​കാ​ര്യ അ​ന്യാ​യ​ത്തി​ന്മേ​ൽ ന​ട​പ​ടി​ക​ൾ ന​ട​ക്കു​ക​യാ​ണെ​ന്ന് വേ​ണു പ​റ​ഞ്ഞു.