പ​ത്ത​നം​തി​ട്ട: ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ്രീ​കൃ​ഷ്ണജ​യ​ന്തി ദി​ന​മാ​യ ഇ​ന്നു വൈ​കു​ന്നേ​രം ജി​ല്ല​യി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ശോ​ഭാ യാ​ത്ര​ക​ൾ സം​ഘ​ടി​പ്പി​ക്കും. 50 മ​ഹാ​ശോ​ഭായാ​ത്ര​ക​ളും 500 ഓ​ളം ഉ​പ ശോ​ഭായാ​ത്ര​ക​ളും വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കും.

ജി​ല്ല​യി​ലെ 150 ബാ​ല​ഗോ​കു​ല​ങ്ങ​ളു​ടെ​യും വി​വി​ധ ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളു​ടേ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്നു പു​ല​ർ​ച്ചെ മു​ത​ൽ ക്ഷേ​ത്ര​ങ്ങ​ളി​ൽ വി​ശേ​ഷാ​ൽ പൂ​ജ​ക​ളും പ്ര​ത്യേ​ക വ​ഴി​പാ​ടു​ക​ളും ന​ട​ക്കും. പാ​ൽ​പ്പാ​യ​സം വി​ത​ര​ണം, പൊ​ങ്കാ​ല, നാ​രാ​യ​ണീ​യ പാ​രാ​യ​ണം കൃ​ഷ്ണ​ലീ​ല, ഉ​റി​യ​ടി, തി​രു​വാ​തി​ര തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളു​ണ്ടാ​കും.

പ​ത്ത​നം​തി​ട്ട​യി​ൽ ടൗ​ൺ, മ​ല​യാ​ല​പ്പു​ഴ, മൈ​ല​പ്ര, വ​ള്ളി​ക്കോ​ട്, ഓ​മ​ല്ലൂ​ർ, ചെ​ന്നീ​ർ​ക്ക​ര, ഇ​ലന്തൂ​ർ കൈ​പ്പ​ട്ടൂ​ർ, മ​ഞ്ഞ​നി​ക്ക​ര എ​ന്നീ സ്ഥാ​നീ​യ സ​മി​തി​ക​ളി​ലാ​ണ് വി​പു​ല​മാ​യ രീ​തി​യി​ൽ ശോ​ഭായാ​ത്ര​ക​ൾ.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് വെ​ട്ടി​പ്പു​റം, പ​ത്ത​നം​തി​ട്ട ടൗ​ൺ, മ​ണ്ണാ​റ​മ​ല , ക​ല്ല​റ​ക്ക​ട​വ്, ക​ണ്ണ​ങ്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്നു​ള്ള ശോ​ഭാ​യാ​ത്ര​ക​ൾ പ​ത്ത​നം​തി​ട്ട ജി​യോ ഗ്രൗ​ണ്ടി​ൽ സം​ഗ​മി​ച്ച് മ​ഹാ​ശോ​ഭ​യാ​ത്ര​യാ​യി ശ്രീ​ധ​ർ​മ​ശാ​സ്ത്ര ക്ഷേ​ത്ര‌​ത്തി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്ന് ഉ​റി​യ​ടി, പ്ര​സാ​ദ വി​ത​ര​ണം എ​ന്നി​വ ന​ട​ക്കും. റാ​ന്നി, വ​ട​ശേ​രി​ക്ക​ര, കോ​ന്നി, അ​ടൂ​ർ, തി​രു​വ​ല്ല, മ​ല്ല​പ്പ​ള്ളി ടൗ​ണു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും മ​ഹാ​ശോ​ഭാ​യാ​ത്ര​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.