പുനരൈക്യ വാർഷികം: രൂപതയിലെ ഇടവകകളിൽ ഇന്ന് പതാക ഉയരും
1591483
Sunday, September 14, 2025 3:41 AM IST
പത്തനംതിട്ട: മലങ്കര സുറിയാനി കത്തോലിക്കാ സഭാ പുനരൈക്യ വാർഷികത്തിന്റെയും സഭാ സംഗമത്തിന്റെയും ഭാഗമായി ഇന്ന് രൂപതയിലെ 100 പള്ളികളിലും ഇടവകതല ആഘോഷം നടക്കും. വിശുദ്ധ കുർബാനയ്ക്കു ശേഷം ഇടവക വികാരിയുടെ നേതൃത്വത്തിൽ കാതോലിക്കാ പതാക ഉയർത്തും.
മാർ ഇവാനിയോസിനോടൊപ്പം ആദ്യം പുനരൈക്യപ്പെട്ട അഞ്ചു പേരിൽ ഒരാളായ ഫാ. ജോൺ കുഴിനപ്പുറത്തിന്റെ മാതൃ ഇടവകയായ ചീക്കനാൽ സെന്റ് പീറ്റേഴ്സ് പള്ളിയിലെ ആഘോഷങ്ങൾക്ക് രൂപതാധ്യക്ഷൻ ഡോ. സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തയും രൂപതയുടെ പ്രഥമ അധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്തയും ബഥനി സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ ഫാ. ഗീവർഗീസ് കുറ്റിയിലും നേതൃത്വം നൽകും.