ഇലന്തൂർ മാർത്തോമ്മ വലിയപള്ളി ഇടവകദിനാചരണം
1591482
Sunday, September 14, 2025 3:41 AM IST
ഇലന്തൂർ: മാർത്തോമ്മാ വലിയ പള്ളിയുടെ 208 ാമത് ഇടവകദിനം 17 മുതൽ 21 വരെ വിവിധ പരിപാടികളോടെ നടത്തും. 17, 19, 20 തീയതികളിൽ വൈകുന്നേരം ആറിന് ആരംഭിക്കുന്ന ഇടവക കൺവൻഷനിൽ ബെന്നി പുലിയൂർ, റവ. ഡോ. മോത്തി വർക്കി, സുബി പള്ളിക്കൽ എന്നിവർ പ്രസംഗിക്കും.
18ന് വൈകുന്നേരം ആറിന് ഇടവക സ്ഥാപക ദിന സ്തോത്ര ശുശ്രൂഷക്കും വിശുദ്ധ കുർബാനയ്ക്കും ഇടവക മുൻ വികാരി റവ. എം.എം. മത്തായി നേതൃത്വം നൽകും.
20നു രാവിലെ 7.30ന് വിശുദ്ധ കുർബാനയും തുടർന്നു യുവജനങ്ങൾക്കും സൺഡേസ്കൂൾ വിദ്യാർഥികൾക്കുമായി വിവിധ മത്സരങ്ങളും സംഘിപ്പിക്കും. സമാപനദിനമായ 21നു രാവിലെ എട്ടിന് വിശുദ്ധ കുർബാനക്ക് ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ചേരുന്ന ഇടവകദിന സമ്മേളനത്തിൽ വികാരി റവ. ബാബു പി. കുലത്താക്കൽ അധ്യക്ഷത വഹിക്കും.
ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത മുഖ്യസന്ദേശം നൽകും. ഉന്നത വിജയികൾ, കർഷക അവാർഡ് ജേതാക്കൾ എന്നിവർക്ക് അനുമോദനം, 80 വയസ് കഴിഞ്ഞവർക്ക് ആദരം, 50 വർഷം പൂർത്തിയാക്കിയ ദമ്പതികൾക്ക് ആദരം, ആൽവിൽ സാം ഫിലിപ്പ് അവാർഡ് ദാനം, സ്നേഹവിരുന്ന് എന്നിവയും ഉണ്ടാകും.
അസിസ്റ്റന്റ് വികാരി റവ. ലിക്കുഷ് കോശി, പി.എം. തോമസ്, സാം ചെമ്പകത്തിൽ, തോമസ് സ്കറിയ, സി.എസ്. ഫിലിപ്പ്, കെ.പി. മാത്യു, എസ്. യോഹന്നാൻ എന്നിവർ നേതൃത്വ നൽകും.