എംസിവൈഎം അന്തർദേശീയ യുവജന കൺവൻഷൻ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം
1591484
Sunday, September 14, 2025 3:41 AM IST
പത്തനംതിട്ട: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 95-ാം പുനരൈക്യ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി 19ന് തട്ടയിൽ സെന്റ് ആന്റണീസ് മലങ്കര കത്തോലിക്കാ പള്ളിയിലെ മാർ തെയോഫിലോസ് നഗറിൽ നടക്കുന്ന 34 -ാമത് അന്തർദേശീയ യുവജന കൺവൻഷന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.
പന്തളം വൈദിക ജില്ലാ വികാരി ഡാനിയേൽ കുഴിത്തടത്തിൽ കോർ എപ്പിസ്കോപ്പ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനയോഗത്തിൽ ഭദ്രാസന പ്രസിഡന്റ് ബിബിൻ ഏബ്രഹാം അധ്യക്ഷത വഹിച്ചു.
സഭാതല വൈസ് പ്രസിഡന്റ് അക്സ രാജൻ, ഭദ്രാസന ഡയറക്ടർ ഫാ. ജോബ് പതാലിൽ, തട്ട യൂണിറ്റ് ഡയറക്ടർ ഫാ. കുര്യാക്കോസ് കുത്തിനേത്ത്, ഭദ്രാസന അനിമേറ്റർ സിസ്റ്റർ ജോവാൻ എസ്ഐസി, പന്തളം വൈദിക ജില്ലാ ഡയറക്ടർ ഫാ. സാം വെങ്ങാട്ടൂർ, പന്തളം വൈദിക ജില്ലാ പ്രസിഡന്റ് സാം കോശി, പന്തളം വൈദിക ജില്ല അനിമേറ്റർ സിസ്റ്റർ രമ്യ എസ്ഐസി, തട്ട യൂണിറ്റ് പ്രസിഡന്റ് ജേക്കബ്, ഭദ്രാസന ഭാരവാഹികൾ, വൈദിക ജില്ലാ ഭാരവാഹികൾ, യുവജനങ്ങൾ എന്നിവർ പങ്കെടുത്തു.
അന്തർദേശീയ യുവജന കൺവൻഷനിൽ വിവിധ ഭദ്രാസനങ്ങളിൽനിന്നായി ആയിരത്തിലധികം യുവജനങ്ങൾ പങ്കെടുക്കും. കൺവൻഷന് എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.