മ​ല്ല​പ്പ​ള്ളി: ഒ​ൻ​പ​താ​മ​ത് ജി​ല്ലാ പു​സ്ത​ക​മേ​ള നാ​ളെ മു​ത​ൽ ഫെ​ബ്രു​വ​രി ര​ണ്ടു​വ​രെ മ​ല്ല​പ്പ​ള്ളി വ​ലി​യ പാ​ല​ത്തി​ന് സ​മീ​പം യൂ​ണി​യ​ൻ ക്രി​സ്ത്യ​ൻ ക​ൺ​വ​ൻ​ഷ​ൻ ഹാ​ളി​ൽ ന​ട​ക്കും. ക്ഷേ​ത്ര പ്ര​വേ​ശ​ന വി​ളം​ബ​ര സ്മാ​ര​ക ശ്രീ ​ചി​ത്തി​ര തി​രു​നാ​ൾ സാം​സ്‌​കാ​രി​ക സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ഇ​ത​ര സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി.

ക​ല, കാ​യി​കം, ശാ​സ്ത്രം, സാ​ഹി​ത്യം, കാ​രു​ണ്യം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി സെ​മി​നാ​റു​ക​ളും ച​ർ​ച്ചാ ക്ലാ​സു​ക​ളും ഉ​ണ്ടാ​കും. നാ​ളെ രാ​വി​ലെ 9.30ന് ​മു​ൻ എം​എ​ൽ​എ രാ​ജു ഏ​ബ്ര​ഹാം ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. സ​മി​തി ചെ​യ​ർ​മാ​ൻ സു​രേ​ഷ് ചെ​റു​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഫെ​ബ്രു​വ​രി ഒ​ന്നി​നു രാ​വി​ലെ 10.30നു ​ന​ട​ക്കു​ന്ന ആ​രോ​ഗ്യ​സെ​മി​നാ​ർ ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു കൂ​ട​ത്തി​ൽ ജി​ല്ല​യി​ലെ മി​ക​ച്ച ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്കും. ര​ണ്ടി​നു സാം​സ്കാ​രി​കോ​ത്സ​വം പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന, ജി​ല്ലാ ക​ലോ​ത്സ​വ​ങ്ങ​ളി​ൽ മി​ക​ച്ച സ്ഥാ​നം നേ​ടി​യ ജി​ല്ല​യി​ലെ കു​രു​ന്നു​ക​ൾ അ​വ​രു​ടെ ക​ഴി​വു​ക​ൾ കാ​ഴ്ച​വ​യ്ക്കും.

ര​ണ്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ജീ​വ​നാ​ണ് കൃ​ഷി, ജീ​വി​ക്ക​ണം കൃ​ഷി സെ​മി​നാ​ർ രാ​ജ്യ​സ​ഭാ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ.​പി.​ജെ.​കു​ര്യ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. മു​തി​ർ​ന്ന ക​ർ​ഷ​ക​ർ നാ​ട്ട​റി​വു​ക​ൾ പ​ങ്കുവ​യ്ക്കും. വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. സം​സ്ഥാ​ന കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ശാ​സ്ത്ര​ജ്ഞ​ർ പ​ങ്കെ​ടു​ക്കും.

ക​ർ​ഷ​ക​ർ​ക്കു ന​ൽ​കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ, ഇ​ൻ​ഷ്വ​റ​ൻ​സ് എ​ന്നി​വ സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന കാ​ർ​ഷി​കവി​ക​സ​ന ക​ർ​ഷ​കക്ഷേ​മ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വി​ശ​ദീ​ക​രി​ക്കും. മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ക്കും. സെ​മി​നാ​റി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി സ​മ​ർ​പ്പി​ക്കും.