കാരുണ്യദിനാചരണം ഇന്ന്
1509160
Wednesday, January 29, 2025 3:38 AM IST
പത്തനംതിട്ട: കേരള കോൺഗ്രസ് - എം നേതാവ് കെ.എം. മാണിയുടെ 92-ാം ജന്മദിനം നാളെ കാരുണ്യദിനമായി ആചരിക്കും. ജില്ലയിൽ 100 കേന്ദ്രങ്ങളിൽ അന്നേ ദിവസം കാരുണ്യ പ്രവർത്തനങ്ങൾ നടത്തുമെന്ന് സംഘടനാ കാര്യ ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ അറിയിച്ചു.
കാരുണ്യദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്നു വൈകുന്നേരം അഞ്ചിന് അടൂർ ഹോളിസ്റ്റിക് ഫൗണ്ടേഷനിൽ മാർത്തോമ്മ സഭാ അടൂർ ഭദ്രാസനാധ്യക്ഷൻ മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ നിർവഹിക്കും. ജില്ലാ പ്രസിഡന്റ് സജി അലക്സ് അധ്യക്ഷത വഹിക്കും.