അ​ടൂ​ർ: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത യു​വാ​വി​നെ​യാ​ണ് അ​ടൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. നി​ല​വി​ൽ ഇ​യാ​ൾ​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ടെ​ങ്കി​ലും സം​ഭ​വ​സ​മ​യ​ത്തെ പ്രാ​യം പ​രി​ഗ​ണി​ച്ച് ജു​വ​നൈ​ൽ ബോ​ർ​ഡി​നു മു​ൻ​പാ​കെ​യാ​ണ് ഹാ​ജ​രാ​ക്കി​യ​ത്.

ഇ​തോ​ടെ അ​ടൂ​ർ പോ​ലീ​സ് എ​ടു​ത്ത എ​ട്ടു കേ​സു​ക​ളി​ൽ ആ​റു പേ​രും നൂ​റ​നാ​ട് പോ​ലീ​സ് എ​ടു​ത്ത കേ​സി​ൽ ഒ​രാ​ളും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ഇ​നി ര​ണ്ടു പേ​ർ പി​ടി​യി​ലാ​കാ​നു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പീ​ഡ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ന്പ​തു പേ​ർ​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.