ഓടയിൽവീണ് കെഎസ്എഫ്ഇ ജീവനക്കാരിക്കു പരിക്ക്
1480886
Thursday, November 21, 2024 7:45 AM IST
കൊടുമൺ: സ്ലാബ് ഇളകി ഓടയിൽ വീണ് കെഎസ്എഫ്ഇ ജീവനക്കാരിയുടെ കാൽ ഒടിഞ്ഞു. കൊടുമൺ ജംഗ്ഷനിൽ കെഎസ്എഫ്ഇ കെട്ടിടത്തിന് മുന്നിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 1.45നാണ് അപകടം. അങ്ങാടിക്കൽ സ്വദേശിനി ഷീജയ്ക്കാണ് (49) പരിക്കേറ്റത്. ഇതുവഴി നടന്നുപോയപ്പോൾ ഓടയുടെ മുകളിലെ സ്ലാബ് ഇളകി ഷീജ ഓടയിലേക്കുവീഴുകയായിരുന്നു.
ഇവിടെ ഓടയുടെ പണികൾ നടന്നുകൊണ്ടിരിക്കുകയായതിനാൽ സ്ലാബുകൾ ഉറപ്പിക്കാതെ ഇട്ടിരിക്കുകയാണ്. ഇതറിയാതെയാണ് നടന്നുപോയത് . ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഉടൻതന്നെ ഷീജയെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വലതുകാലിനാണ് പരിക്ക്. വ്യാഴാഴ്ച സർജറി നടത്താൻ ഡോക്ടർ നിർദേശിച്ചിരിക്കുകയാണ്.