അയ്യപ്പഭക്തർക്ക് വിരിവയ്ക്കാൻ കോഴഞ്ചേരിയിൽ ഇടത്താവളം
1480360
Tuesday, November 19, 2024 7:48 AM IST
കോഴഞ്ചേരി: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ അയ്യപ്പഭക്തന്മാര്ക്ക് വിരിവയ്ക്കുന്നതിനും വിശ്രമിക്കുന്നതിനുമായി ഇടത്താവളം ഒരുക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
ഭരണസമിതിയംഗങ്ങളായ മിനി സുരേഷ്, ബിജോ പി മാത്യു, ബിജിലി പി ഈശോ, സോണി കൊച്ചുതുണ്ടില്‍, ടി ടി വാസു , സുനിതാ ഫിലിപ്പ്, ഗീതു മുരളി എന്നിവര്‍ പ്രസംഗിച്ചു.