വീടിന്റെ മുകളിൽ നിന്നും വീണ് എട്ട് വയസുകാരൻ മരിച്ചു
1377642
Monday, December 11, 2023 10:30 PM IST
മല്ലപ്പള്ളി: ആനിക്കാട് നിർമാണത്തിൽ ഇരിക്കുന്ന വീടിന്റെ മുകളിൽനിന്നും കാൽ വഴുതി വീണ് എട്ട് വയസുകാരൻ മരിച്ചു. ആനിക്കാട് പുളിക്കാമല പേക്കുഴി മേപ്രത്ത് ബിനു-ഷൈബി ദന്പതികളുടെ മകൻ സ്റ്റാൻലി ബിനു (എട്ട്) ആണ് മരിച്ചത്.
മല്ലപ്പള്ളി മുരണി യുപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് സ്റ്റാൻലി. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. ബിനു പുതുതായി നിർമിക്കുന്ന വീടിന്റെ മുകളിൽനിന്നു വീണ സ്റ്റാൻലിയെ മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്റ്റാൻലിയുടെ പിതാവ് ബിനു വിദേശത്താണ്. സഹോദരൻ: ബെനറ്റ്.