മഹാകവി വെണ്ണിക്കുളം പുരസ്കാര സമർപ്പണം നാളെ
1548851
Thursday, May 8, 2025 3:38 AM IST
വെണ്ണിക്കുളം: പ്രവാസി സംസ്കൃതി അസോസിയേഷന്റെ 2024 ലെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്കാര സമർപ്പണം നാളെ നടക്കും. ലെഫ്റ്റനന്റ് കേണൽ ഡോ. സോണിയ ചെറിയാന്റെ സ്നോ ലോട്ടസ് എന്ന നോവലിനാണ് ഇത്തവണത്തെ പുരസ്കാരം നൽകുന്നത്.
10,001 രൂപയും മഹാകവിയുടെ പേരുള്ള ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം മഹാകവി അധ്യാപകനായിരുന്ന വെണ്ണിക്കുളം സെന്റ് ബഹനാൻസ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ പത്തിനു നടക്കുന്ന ചടങ്ങിൽ കേരള ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് സമ്മാനിക്കുമെന്ന് പ്രവാസി സംസ്കൃതി അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജേക്കബ് കൈതാരം അറിയിച്ചു.