ഫിലിപ്പോസ് മാർ ക്രിസോസ്റ്റം അനുസ്മരണം നടത്തി
1549123
Friday, May 9, 2025 3:49 AM IST
തിരുവല്ല: സമന്വയ മത സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ നാലാമത് ചരമവാർഷികവും, അനുസ്മരണ യോഗവും നടത്തി.
അനുസ്മരണ യോഗം ഡോ.ഗീവറുഗീസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ആർ.ജയകുമാർ അധ്യക്ഷത വഹിച്ചു.ഫാ.ഡോ.ഏബ്രഹാം മുളമൂട്ടിൽ, പി.എം.അനീർ, വർഗീസ് മാമ്മൻ, എം.സലീം, വിനോദ് തിരുമൂലപുരം, മാത്യൂസ് ജേക്കബ്, കെ.പ്രകാശ് ബാബു, ഷാജി തിരുവല്ല ,ഷെൽട്ടൺ വി റാഫേൽ എന്നിവർ പ്രസംഗിച്ചു.