അലുമ്നി അസോസിയേഷന് വാർഷികം നടത്തി
1548850
Thursday, May 8, 2025 3:38 AM IST
കോഴഞ്ചേരി: സെന്റ് തോമസ് കോളജിലെ കായിക പ്രതിഭകളെ ദേശീയ, അന്തര്‍ദേശീയ നിലവാരത്തിലേക്ക് വളര്‍ത്തിയെടുക്കുന്നതിന് നേതൃത്വം നല്കിയ അന്തരിച്ച മുന്‍ കോളജ് കായിക വിഭാഗം മേധാവി പി.റ്റി. ചാക്കോയെ അനുസ്മരിക്കുന്നതിനും കോളജ് മാനേജ്മെന്റും അലുമ്നി അസോസിയേഷനും കൂടി സ്പോര്‍ട്സ് കോംപ്ലക്സ് നിർമിക്കാനും അലുംമ്നി വാര്‍ഷിക സമ്മേളനം തീരുമാനിച്ചു.
കോളജ് അലുമ്നി അസോസിയേഷന് വാര്‍ഷിക സമ്മേളനം കോളജ് ഗവേണിംഗ് ബോര്‍ഡ് ട്രഷറാര്‍ ഡോ. ജോര്‍ജ് ജോസഫ് പൊയ്യാനില്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ചെയര്മാന് വിക്ടര്‍ റ്റി. തോമസ് അധ്യക്ഷത വഹിച്ചു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ് കെ. അലക്സ് ആമുഖ പ്രസംഗം നടത്തി. ഐഎസ്ആര്‍ഒ സീനിയര്‍ ശാസ്ത്രജ്ഞന് ഡോ. റ്റി.ആർ. ഗോപാലകൃഷ്ണന് നായര്‍ മുഖ്യ സന്ദേശം നല്കി. വികാരി ജനറാള്‍ റവ. ജോര്‍ജ് മാത്യു അനുഗ്രഹ പ്രഭാഷണം നടത്തി.
അലുമ്നി അസോസിയേഷന് ജനറല്‍ സെക്രട്ടറി റെജി താഴമൺ, ട്രഷറര്‍ കെ.ആർ. അശോക് കുമാര്‍, എലിസബത്ത് റോയി, വില്‍സണ്‍ കരിമ്പന്നൂർ തുടങ്ങി യവർ പ്രസംഗിച്ചു.