മാർപാപ്പ അനുസ്മരണം ഇന്ന്
1548830
Thursday, May 8, 2025 3:19 AM IST
പത്തനംതിട്ട: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന ഫ്രാൻസിസ് മാർപാപ്പ അനുസ്മരണം ഇന്ത്യൻ സോസൈറ്റി ഫോർ കൾച്ചർ കോ ഓപ്പറേഷൻ ആൻഡ് ഫ്രണ്ട്ഷിപ്പ് (ഇസ്കഫ് )പത്തനംതിട്ട ജില്ലാ കമ്മിറ്റി ഇന്ന് പത്തനംതിട്ട വൈഎംസിഎ ഹാളിൽ നടത്തും.
ജില്ലാ പ്രസിഡന്റ് ശ്യാം റ്റി. മാത്യുവിന്റെ അധ്യക്ഷതയിൽ ഇസ്കഫ് പ്രസീഡിയം ചെയർമാനും മുൻ മന്ത്രിയുമായ മുല്ലക്കര രത്നാകാരൻ, ബിഷപ്പുമാരായ ഡോ. സാമുവേൽ മാർ ഐറേനിയോസ്, ഡോ. ഏബ്രഹാം മാർ സെറാഫിം,
സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ. പി. ജയൻ, നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ, ലാലു ജോൺ, രേഖ അനിൽ, വി. കെ. പുരുഷോത്തമൻ പിള്ള, കെ. എൻ. സത്യാനന്ദ പണിക്കർ, ജോസ് തയ്യിൽ, എ. ജയകുമാർ, സിജു സാമുവേൽ തുടങ്ങിയവർ പ്രസംഗിക്കും.