ഹോമിയോപ്പതി ഡിസ്പെൻസറി ഉദ്ഘാടനം നടത്തി
1548846
Thursday, May 8, 2025 3:32 AM IST
തിരുവല്ല : പെരിങ്ങര സാമിപാലം ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന നവീകരിച്ച പെരിങ്ങര ഗ്രാമപഞ്ചായത്ത് ഗവൺമെന്റ് ഹോമിയോപ്പതി ഡിസ്പെൻസറിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ എം.സി. ഷൈജു, ചന്ദ്രു എസ്. കുമാർ, അശ്വതി രാമചന്ദ്രൻ, സനൽകുമാരി, സുഭദ്ര രാജൻ, ശർമിള സുനിൽ, ഡോ.ഡി. ജയചന്ദ്രൻ, എച്ച്എംസി അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.