അധിവര്‍ഷാനുകൂല്യം നല്കി
1548854
Thursday, May 8, 2025 3:38 AM IST
പത്തനംതിട്ട: കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ അധിവര്‍ഷാനുകൂല്യ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട നഗരസഭാ ഹാളില്‍ പ്രഫ. എം. ടി. ജോസഫ് നിർവഹിച്ചു. ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ കെ. എസ്. മുഹമ്മദ് സിയാദ് അധ്യക്ഷത വഹിച്ചു.
1367 പേര്‍ക്ക് 77,15,848 രൂപ വിതരണം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ ടി. ആര്. ബിജുരാജ്, കെഎസ്കെടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് പി. എസ്. കൃഷ്ണകുമാര്‍, പി. ടി. രാജു, തങ്കന് കുളനട, ജിജി സാം തുടങ്ങിയവര്‍ പങ്കെടുത്തു.