മുൻ കഞ്ചാവ് കേസ് പ്രതിയെ കഞ്ചാവുമായി വീണ്ടും പിടികൂടി
1548836
Thursday, May 8, 2025 3:19 AM IST
പത്തനംതിട്ട: മുൻ കഞ്ചാവ് കേസിലെ പ്രതിയും കഞ്ചാവ് വില്പന സംഘത്തിലെ മുഖ്യ കണ്ണിയുമായ പഴകുളം മലഞ്ചെരുവിൽ ഷഫീഖ് മൻസിലിൽ ഷഫീഖിനെ 815 ഗ്രാം കഞ്ചാവുമായി പത്തനംതിട്ട എക്സൈസ് നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് കേസ് രജിസ്റ്റർ ചെയ്ത് അനേഷണം ആരംഭിച്ചു.
പത്തനംതിട്ട എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ, പന്തളം, പൂഴിക്കാട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് 815 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്.
ഇയാൾ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. ബൈക്കിൽ ഒപ്പം ഉണ്ടായിരുന്ന പഴകുളം സ്വദേശി അലിമിയാൻ ഓടി രക്ഷപെട്ടു. കേസിലെ രണ്ടാം പ്രതിയാണ് ഇയാളെന്ന് എക്സൈസ് സംഘം അറിയിച്ചു.
ഷഫീഖിനെതിരേ പത്തനംതിട്ട നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് ഓഫീസിൽ മുന്പും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.