ഐക്യദാർഢ്യം പ്രഖ്യാപിച്ചു
1549133
Friday, May 9, 2025 4:02 AM IST
ആറന്മുള: ജമ്മു കാശ്മീരില്‍ പാകിസ്ഥാന് നടത്തിയ ഭീകര ആക്രമണത്തിന് തിരിച്ചടി നല്കിയ ഇന്ത്യന്‍ സൈനികര്‍ക്ക് കേരള കോണ്‍ഗ്രസ് - ബി ഐക്യദാര്‍ഢ്യം അര്‍പ്പിച്ചു. ആറന്മുള വീരജവാന് സ്മാരകത്തിന് മുമ്പില്‍ ചേര്‍ന്ന യോഗം ജില്ലാ പ്രസിഡന്റ് മനോജ് മാധവശേരില്‍ ഉദ്ഘാടനം ചെയ്തു.
പി.സി. സ്കറിയ അധ്യക്ഷത വഹിച്ച യോഗത്തില്‍ സത്യന് കണ്ണങ്കര, മുരളീധരന് നായര്‍ കല്ലൂപ്പാറ, ശ്രീകുമാര്‍ ആലക്കാട്ടില്, സുരേഷ് ബാബു ആറന്മുള, രാജഭാസ് മണിയാറ്റ്, സുലോചനന് കിടങ്ങിൽ, സാംകുട്ടി പാലക്കാമണ്ണില്‍ തുടങ്ങിയവർ പ്രസംഗിച്ചു.