ഇരുന്പുതോട്ടി വൈദ്യുത ലൈനിൽ തട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു
1549129
Friday, May 9, 2025 3:49 AM IST
റാന്നി: ഇരുമ്പു തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടയിൽ 11 കെവി വൈദ്യുത ലൈനിൽ നിന്നു ഷോക്കേറ്റ് യുവാവു മരിച്ചു. വെച്ചൂച്ചിറ മണ്ണടി ശാല പാറയ്ക്കൽ മോഹനന്റെ മകൻ അഭിജിത്താണ് (28) മരിച്ചത്.
ബുധനാഴ്ച രാത്രി പത്തോടെയാണ് സംഭവം. മണ്ണടിശാലയിലെ കടമുറിയുടെ മുകളിൽ കയറി മാങ്ങ പറിക്കുന്നതിനിടയിൽ തോട്ടി വഴുതി സമീപത്തുകൂടി പോകുന്ന 11 കെവി ലൈനിലേക്ക് വീഴുകയായിരുന്നു.
നാട്ടുകാർ ഉടനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു സംസ്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ. മാതാവ്: ലീലാമ്മ. സഹോദരങ്ങൾ: അജിത്, അനുജിത്ത്.