നഴ്സസ് വാരാഘോഷം കായിക മത്സരങ്ങൾ
1548840
Thursday, May 8, 2025 3:32 AM IST
പത്തനംതിട്ട: നഴ്സസ് വാരാഘോഷത്തോടനുബന്ധിച്ചു നടന്ന കായിക മത്സരങ്ങൾ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
കാതോലിക്കേറ്റ് കോളജ് പ്രിൻസിപ്പൽ ഡോ.സിന്ധു ജോൺസ്, നഴ്സിംഗ് ഓഫീസർ ലാലി തോമസ്, നഴ്സസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ.എസ്. നിഷാദ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കായിക മത്സരങ്ങൾ നടന്നു.