ആശ പ്രവർത്തകരുടെ രാപകൽ സമരയാത്രയ്ക്കു സ്വീകരണം
1548831
Thursday, May 8, 2025 3:19 AM IST
പത്തനംതിട്ട: കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. എ. ബിന്ദു നയിക്കുന്ന ആശാ പ്രവർത്തകരുടെ രാപകൽ സമര യാത്രയെ സ്വീകരിക്കാനുള്ള സ്വാഗതസംഘ രൂപീകരണം 10 നു നടക്കും.
രാവിലെ 10 ന് പത്തനംതിട്ട ടൗൺ വൈഎംസിഎ ഹാളിൽ ചേരുന്ന യോഗം ഡോ. ഗീവർഗീസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്യും, ജോസഫ് സി. മാത്യു മുഖ്യപ്രഭാഷണം നടത്തും.
അഞ്ചിന് കാസർഗോഡു നിന്ന് ആരംഭിച്ച സമര യാത്ര ജൂൺ 9,10 തീയതികളിലാണ് ജില്ലയിൽ പര്യടനം നടത്തുന്നത്. 87 ദിവസം പിന്നിട്ട സെക്രട്ടേറിയറ്റ് പടിക്കലെ ആശാവർക്കർമാരുടെ സമരത്തിന് വലിയ ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇതേ മാതൃകയിൽ അസോസിയേഷൻ പ്രഖ്യാപിച്ച സമര യാത്രയെ സ്വീകരിക്കാനും പൊതുസമൂഹം മുന്നോട്ടു വരുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.