റെഡ്ക്രോസ്ദിനം ആചരിച്ചു
1549132
Friday, May 9, 2025 4:02 AM IST
പത്തനംതിട്ട: അന്തർദേശീയ റെഡ് ക്രോസ് ദിനം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂരിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു.
പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സുനിൽ മാത്യു വള്ളക്കാലിൽ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൺ വത്സമ്മ സുകുമാരൻ അധ്യക്ഷത വഹിച്ചു. കേന്ദ്രസർക്കാരിന്റെ ക്ഷയരോഗ നിർമാർജന പദ്ധതിയുടെ ഭാഗമായി രോഗികൾക്ക് റെഡ് ക്രോസ് സൊസൈറ്റി നൽകുന്ന പോഷകാഹാര കിറ്റുകൾ നോഡൽ ഓഫീസർ ഡോ. നിരൺ ബാബു ഏറ്റുവാങ്ങി.
വിവിധ സ്കൂളുകളിൽ നിന്നുള്ള ജെആർസി കേഡറ്റുകൾ , ജില്ലയിലെ ഹോം നേഴ്സുമാർ , റെഡ്ക്രോസ് അംഗങ്ങൾ എന്നിവരെ പങ്കെടുപ്പിച്ച് പ്രഥമ ശുശ്രൂഷ, മോക്ഡ്രിൽ സംബന്ധിച്ച ക്ലാസ് നടന്നു. ഡോ. റോജി പി. ഉമ്മൻ ക്ലാസ് നയിച്ചു. റെഡ് ക്രോസ് സൊസൈറ്റി ജില്ലയിൽ നടത്തുന്ന പദ്ധതികളെ സംബന്ധിച്ചു ജില്ലാ സെക്രട്ടറി പി. കെ. ജോസഫ് വിശദീകരിച്ചു.
സമ്മേളനത്തിൽ ട്രഷറർ വർഗീസ് മാത്യു, താലൂക്ക് കോഓർഡിനേറ്റർമാരായ ഏഴംകുളം അജു, എസ്. വി. പ്രസന്നകുമാർ, സണ്ണി മാത്യു, ജെആർസി കൺവീനർ പീ. ശ്രീജ, വർഗീസ് പി. മാത്യു , മുരളീധരൻ ആചാരി, ഗോപകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.