ലഹരിക്കെതിരേ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ
1548841
Thursday, May 8, 2025 3:32 AM IST
പത്തനംതിട്ട: ഉണരട്ടെ കേരളം ഒടുങ്ങട്ടെ ലഹരി മയക്കുമരുന്ന് എന്ന മുദ്രാവാക്യവുമായി കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ നടത്തുന്ന ജനകീയ ക്യാമ്പിന്റെ ഭാഗമായി പത്തനംതിട്ട യൂണിറ്റ് കമ്മിറ്റിയുടെ പോസ്റ്റർ പ്രകാശനം നഗരസഭ ചെയർമാൻ എ. സക്കീർ ഹുസൈൻ നിർവഹിച്ചു.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ്, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. രാജാ, യൂണിറ്റ് പ്രസിഡന്റ് നവാസ് തനിമ, സെക്രട്ടറി സുധി, സുബയ്യ റെഡ്ഡിയാർ, ഷാജി പാറയിൽ, ബാബു മൂലക്കട, എന്നിവർ പങ്കെടുത്തു.