സർപ്പക്കാവ് നശിപ്പിച്ചതായി പരാതി
1549128
Friday, May 9, 2025 3:49 AM IST
പത്തനംതിട്ട: പെരുനാട് കുറുങ്ങാലില് ശ്രീ മഹാദേവ, ഭഗവതി, ശാസ്താ ക്ഷേത്രത്തിന്റെ ഭാഗമായ രണ്ട് ഏക്കര്‍ വരുന്ന സര്‍പ്പക്കാവ് കൈയേറി തീയിട്ടു നശിപ്പിച്ചതായി ക്ഷേത്ര ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
എവിടി കമ്പനി മാനേജറുടെ കാവ് നശിപ്പിച്ചതെന്നും ഇവർ ആരോപിച്ചു. ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പോലീസ് തയാറായിട്ടില്ലെന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ശശീന്ദ്രന്, രക്ഷാധികാരി എന്‍.ശശി, ഖജാന്‍ജി വിദ്യാധരന് എന്നിവര്‍ പറഞ്ഞു.