ഫ്രാൻസിസ് മാർപാപ്പ ലോക സമാധാനത്തിന്റെ സന്ദേശവാഹകൻ: മുല്ലക്കര രത്നാകരൻ
1549124
Friday, May 9, 2025 3:49 AM IST
പത്തനംതിട്ട: മതത്തിന്റെ അതിർ വരമ്പുകൾക്കപ്പുറം ലോകത്തിലെ എല്ലാവിഭാഗം ജനങ്ങളെയും ചേർത്തുനിർത്തിയ മാനവികതയുടെയും സമാധാനത്തിന്റെയും സന്ദേശവാഹകനായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് മുൻമന്ത്രി മുല്ലക്കര രത്നാകരൻ.
ഇന്ത്യൻ സോസൈറ്റി ഫോർ കൾച്ചർ കോ ഓപ്പറേഷൻ ആൻഡ് ഫ്രണ്ട്ഷിപ്പ് (ഇസ്കഫ് )പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പി മാർപാപ്പ അനുസ്മരണ സമ്മേളനത്തിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ശ്യാം റ്റി. മാത്യുവിന്റെ അധ്യക്ഷതയിൽ മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയസ്, ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം,
സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ. പി. ജയൻ, നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ, രേഖ അനിൽ, വി. കെ. പുരുഷോത്തമൻ പിള്ള, കെ. എൻ. സത്യാനന്ദ പണിക്കർ, ജോസ് തയ്യിൽ, എ. ജയകുമാർ, സിജു സാമൂവേൽ എന്നിവർ പ്രസംഗിച്ചു.