ബര്‍ക്ക്മാന്‍സ് ഡിഫന്‍സ് അക്കാഡമി വെബിനാര്‍
1548833
Thursday, May 8, 2025 3:19 AM IST
കോട്ടയം: എസ്ബി കോളജില്‍ പ്രവര്‍ത്തിക്കുന്ന ബര്‍ക്ക്മാന്‍സ് ഡിഫന്‍സ് അക്കാഡമിയുടെ (ബിഇഡിഎ) നേതൃത്വത്തില്‍ ഡിഫന്‍സ് സര്‍വീസുകളിലെ പഠന-തൊഴില്‍ സാധ്യതകള്‍ പരിചയപ്പെടുത്തുന്ന വെബിനാര്‍ സംഘടിപ്പിക്കുന്നു.
നാളെ രാത്രി 7.15 മുതലാണ് വെബിനാര്‍. പ്രവേശനം സൗജന്യമാണ്. 10 മുതല്‍ പിജി ആദ്യ വര്‍ഷ വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും വെബിനാറില്‍ പങ്കെടുക്കാം.
മേജര്‍ ജനറല്‍ ഇയാന്‍ കാര്‍ഡോസോ, മെറിന് ജോസഫ്, ദിവ്യ എസ്. അയ്യര്‍, ബ്രിഗേഡിയര്‍ ഒ.എ. ജയിംസ്, കമാന്‍ഡര്‍ അനില്‍ ജോസഫ് എന്നിവര്‍ വെബിനാറില്‍ പ്രസംഗിക്കും. ഉന്നത ഉദ്യോഗസ്ഥരുമായി സംവദിക്കുവാനും തൊഴില്‍ സാധ്യതകള്‍ മനസിലാക്കാനും അവസരമുണ്ട്.