യുഡിടിഎഫ് ജില്ലാ കൺവൻഷൻ നടത്തി
1548838
Thursday, May 8, 2025 3:19 AM IST
പത്തനംതിട്ട: സംസ്ഥാനത്തെ തൊഴിൽ മേഖലയുടെ സാഹചര്യം കൂടി കണക്കിലെടുത്താകണം ദേശീയ സമരത്തെ സമീപിക്കാനെന്ന് യുടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി ടി.സി. വിജയൻ. യുഡിടിഎഫ് ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളി യോഗങ്ങളിൽ ചങ്ങാത്ത മുതലാളിത്തത്തിനെതിരേ വാ തോരാതെ പ്രസംഗിക്കുകയും ഇതു പിന്തുടരുന്ന സംസ്ഥാന സർക്കാരിനെ പിന്തുണയ്ക്കുകയും ചെയ്യുന്ന തൊഴിലാളി യൂണിയനുകളുടെ സമീപനം ഇരട്ടത്താപ്പാണ്. സംസ്ഥാനത്ത് ക്ഷേമ ബോർഡുകൾ ആകെ തകർന്നു. തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി വിതരണം മുടങ്ങിയിട്ട് മാസങ്ങളായി.
20 ന് രാജ്യ വ്യാപകമായി കേന്ദ്ര ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ചിട്ടുള്ള പൊതു പണിമുടക്കിൽ ഇത്തരം വിഷയങ്ങളും ചർച്ച ചെയ്യപ്പെടുമെന്ന് വിജയൻ പറഞ്ഞു. ജില്ലാ ചെയർമാൻ ജ്യോതിഷ് കുമാർ മലയാലപ്പുഴ അധ്യക്ഷത വഹിച്ചു.
പി. കെ . ഗോപി, ഹരി കുമാർ പൂതങ്കര,തോട്ടുവാ മുരളി, പി. കെ. ഇഖ്ബാൽ,സമദ് മേപ്പുറത്തു, അയൂബ് കുമ്മണൂർ, കെ. പി. മധുസുദനൻ പിള്ള, തങ്കമ്മ രാജൻ, തോമസ് കുട്ടി, സി. സിറാജ്ദീൻ എന്നിവർ പ്രസംഗിച്ചു.