റോഡ് ഉദ്ഘാടനം ചെയ്തു
1548848
Thursday, May 8, 2025 3:32 AM IST
റാന്നി: എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമിച്ച കോളാമല - കോട്ടക്കുഴി റോഡ് പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പെരുനാട് പഞ്ചായത്തിന്റെ ജനവാസ മേഖലയിലൂടെ കടന്നുപോകുന്ന റോഡ് പുനരുദ്ധരിക്കുന്നതിനായി 10 ലക്ഷം രൂപയാണ് എംഎൽഎ ഫണ്ടിൽ നിന്നും ചെലവഴിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ്. മോഹനൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. ഗോപി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. ശ്രീകല, പഞ്ചായത്തംഗം കെ. രാജം ,റോബിൻ കെ. തോമസ്, പി. കെ. അനിൽകുമാർ, പ്രദീപ് ഷീജ എന്നിവർ പ്രസംഗിച്ചു.
റാന്നി: പെരുനാട് പഞ്ചായത്തിൽ എംഎൽഎ ആസ്തി വികസന ഫണ്ട് ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ ആതിരപ്പടി - അച്ചൻതോട്ടം - കുമ്പഴ ഭാഗം റോഡ് പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎ ഫണ്ടിൽ നിന്നും റോഡിന്റെ നിർമാണത്തിനായി 10 ലക്ഷം രൂപയാണ് ചെലവഴിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ്. മോഹനൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. ഗോപി, പഞ്ചായത് വൈസ് പ്രസിഡന്റ് ഡി. ശ്രീകല, റോബിൻ കെ. തോമസ്, പി. കെ. അനിൽകുമാർ, രാധാ പ്രസന്നൻ, മനോജ് നാരായണൻ എന്നിവർ പ്രസംഗിച്ചു.