കഥകളി സംഗീതം, ശാസ്ത്രീയസംഗീതം ഒന്നാം സ്ഥാനം നന്ദനയ്ക്ക്
1377121
Saturday, December 9, 2023 11:52 PM IST
മൈലപ്ര: ഹയർ സെക്കൻഡറി വിഭാഗം കഥകളി സംഗീതം, ശാസ്ത്രീയ സംഗീതം മത്സരങ്ങളിലെ ഒന്നാം സ്ഥാനം സംഗീതാധ്യാപക ദമ്പതികളുടെ മകൾ നന്ദന ആർ. അജിതിന് സ്വന്തം. കഴിഞ്ഞ വർഷം ശാസ്ത്രീയ സംഗീതത്തിൽ നന്ദനയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.
ഇടയാറന്മുള എഎംഎംഎച്ച്എസ്എസ് സ്കൂളിലെ വിദ്യാർഥിനിയാണ്. ഇതേ സ്കൂളിലെ സംഗീതാധ്യാപകനാണ് അച്ഛൻ കിടങ്ങറ അജിത് കുമാർ. മാതാവ് രഞ്ജിനി ആറന്മുള ബിആർസിയിലെ സംഗീതാധ്യാപിക. സഹോദരി ചന്ദന ആർ. അജിത് തൃപ്പൂണിത്തുറ ആർഎൽവിയിലെ എംഎ സംഗീത വിദ്യാർഥിനിയാണ്.