കള്ളൻ പവിത്രൻ വേദിയിലെത്തി, അദ്വൈത് ഒന്നാംസ്ഥാനക്കാരനായി
1377119
Saturday, December 9, 2023 11:52 PM IST
പത്തനംതിട്ട: പതിവു പ്രമേയങ്ങൾ വിട്ട് കള്ളൻ പവിത്രൻ എന്ന കഥയിലൂടെ എ. അദ്വൈത് മോണോആക്ട് മത്സരവേദിയിൽ ഒന്നാം സ്ഥാനം നേടി. മക്കളുടെ ഭാവി നിർണയിക്കുന്നതിൽ മാതാപിതാക്കളുടെ ഇടപെടലാണ് പ്രമേയമായത്.
ജ്യോതിഷമോ ദുർമന്ത്രവാദമോ കുട്ടികളുടെ ഭാവിക്കു ഘടകമല്ലെന്നും നല്ല ഇടപെടൽ മാതാപിതാക്കൾ നടത്തുകയാണ് വേണ്ടതെന്നുമുള്ള ഉപദേശത്തോടെയാണ് കള്ളൻ പവിത്രന്റെ കഥ അദ്വൈത് വേദിയിൽ അവതരിപ്പിച്ചത്.
തുന്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയാണ്. കഴിഞ്ഞവർഷം മോണോ ആക്ട് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാംസ്ഥാനമായിരുന്നു. ചെന്നീർക്കര സ്വദേശിയാണ്. അനിൽകുമാർ - ദീപ എന്നിവരാണ് മാതാപിതാക്കൾ.