പങ്കാളിത്തം കുറവെങ്കിലും കാവ്യകേളയിൽ മികവ്
1377118
Saturday, December 9, 2023 11:52 PM IST
പത്തനംതിട്ട: കാവ്യകേളി ഹയർ സെക്കൻഡറി വിഭാഗം മത്സരത്തിൽ കോഴഞ്ചേരി സെന്റ് തോമസ് എച്ച്എസ്എസിലെ എ.ആർ. ദേവാനന്ദയ്ക്ക് ഒന്നാം സ്ഥാനം. കിടങ്ങന്നൂർ എസ് വിജിവിഎച്ച്എസ്എസിലെ പി.ആർ. യശസ്വിനാണ് രണ്ടാം സ്ഥാനം.
രണ്ട് കുട്ടികൾ മാത്രമാണ് മത്സരിക്കാനുണ്ടായിരുന്നത്. കാവ്യകേളി ചെറുപ്പം മുതലേ അഭ്യസിക്കുന്ന ദേവാനന്ദയുടെ നാവിൻ തുന്പിൽ നിന്നും കവിത യഥേഷ്ടം ഒഴുകി.ഹൈസ്കൂൾ വിഭാഗത്തിലും രണ്ടുപേരാണ് മത്സരിക്കാനുണ്ടായിരുന്നത്. ഹൈസ്കൂൾ വിഭാഗം കുട്ടികളാണ് കൂടുതൽ മികവ് കാട്ടിയതെന്ന് വിധികർത്താക്കൾ പറഞ്ഞു.