സ്വകാര്യബസും തീർഥാടക ബസും കൂട്ടിയിടിച്ചു
1377113
Saturday, December 9, 2023 11:52 PM IST
റാന്നി: മുക്കട-അത്തിക്കയം ശബരിമല പാതയിൽ തീർഥാടകർ സഞ്ചരിച്ച ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു. ശബരിമല ദർശനത്തിനു പോകുകയായിരുന്ന ആന്ധ്ര സ്വദേശികൾ സഞ്ചരിച്ച ബസ് അത്തിക്കയം ഫെഡറൽ ബാങ്കിന് മുൻവശത്ത് ഇന്നലെ രാവിലെ 9.30ന് എതിരേ വന്ന പെരുനാട്-റാന്നി-കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന ഗ്രേസ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇറക്കം ഇറങ്ങിവന്ന തീർഥാടക വാഹനം ബ്രേക്കിട്ടിട്ട് നിൽക്കാതെ മുന്നോട്ട് വന്നു സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നുവെന്നു പറയുന്നു. അപകടത്തിൽ ഇരു വാഹനങ്ങളുടെയും മുൻ ഗ്ലാസ് പൊട്ടി. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തെത്തുടർന്ന് റോഡിൽ മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി.