ബസിടിച്ച് ബൈക്ക് യാത്രക്കാരായ അമ്മയ്ക്കും മകനും പരിക്ക്
1377111
Saturday, December 9, 2023 11:37 PM IST
തിരുവല്ല: സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികരായിരുന്ന അമ്മയ്ക്കും മകനും പരിക്ക്. ചെങ്ങന്നൂർ തിരുവൻവണ്ടൂർ മണിയൻ പള്ളിയിൽ വീട്ടിൽ പ്രഭ (42), മകൻ യദു (24) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ ഏഴോടെ ടികെ റോഡിലെ മഞ്ഞാടി ജംഗ്ഷനു സമീപമായിരുന്നു അപകടം. തിരുവല്ലയിൽനിന്നും കോഴഞ്ചേരി ഭാഗത്തേക്ക് പോയ ബൈക്കിൽ എതിർദിശയിൽനിന്ന് വന്ന ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ ഇരുവരെയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.