മാർത്തോമ്മ മെത്രാപ്പോലീത്ത അനുശോചിച്ചു
1377110
Saturday, December 9, 2023 11:37 PM IST
തിരുവല്ല: പൊതു ജീവിതത്തിൽ മതേതരവും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിച്ച നേതാവാണ് അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത അനുസ്മരിച്ചു.
രാഷ്ട്രീയത്തിൽ അദ്ദേഹം സ്വീകരിച്ച അടിയുറച്ച ജനപക്ഷ നിലപാടുകളാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ചെറു പ്രായത്തിൽ യുവജന പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ എത്തിയ കാനം, രാഷ്ട്രീയ രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്റെ വിയോഗം പൊതുജീവിതത്തിന് വലിയ നഷ്ടമാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു.