മാതൃവേദി കാഞ്ഞിരപ്പള്ളി രൂപത വാര്‍ഷികം
1377107
Saturday, December 9, 2023 11:37 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത മാതൃവേദി വാര്‍ഷികം നാളെ നടക്കും. പൊടിമറ്റം സെന്റ് മേരീസ് പള്ളിയില്‍ രാവിലെ 9.30ന് രൂപത പ്രൊക്യുറേറ്റല് ഫാ. ഫിലിപ്പ് തടത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും തുടര്‍ന്ന് പാരീഷ് ഹാളില്‍ പൊതുസമ്മേളനവും വാര്‍ഷികാഘോഷവും നടത്തും.
രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ മുഖ്യസന്ദേശം നല്‍കുകയും മികച്ച ഫൊറോനകള്‍, ഇടവകകള്‍ എന്നിവയ്ക്കുള്ള സമ്മാനദാനം നിര്‍വഹിക്കുകയും ചെയ്യും. വനിതാ സംരംഭകയായ ജിജി ബിജു സന്ദേശം നല്‍കും. വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ പ്രസംഗിക്കും. രൂപതാ കലോത്സവത്തില്‍ ആദ്യസ്ഥാനങ്ങള്‍ നേടിയ വിവിധ കലാപരിപാടികളും സമ്മേളനത്തില്‍ അവതരിപ്പിക്കും.