മണ്ണുങ്കൽ കുടിവെള്ള പദ്ധതി ഇന്ന് നാടിന് സമർപ്പിക്കും
1377106
Saturday, December 9, 2023 11:37 PM IST
പത്തനംതിട്ട: നഗരസഭാ ഭരണസമിതിയുടെ മൂന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മണ്ണുങ്കൽ കുടിവെള്ള പദ്ധതി ഇന്ന് നാടിനു സമർപ്പിക്കും. വാർഡ് കൗൺസിലർ എ. അഷ്റഫിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം പത്തനംതിട്ട നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യും.
മുനിസിപ്പാലിറ്റിയിലെ 14,13, 21 വാർഡുകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും. എട്ടു ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ജലസ്രോതസ് നവീകരിച്ചാണ് പദ്ധതിക്ക് ആവശ്യമായ ജലം സംഭരിക്കുന്നത്.