വിദ്യാഭ്യാസ മേഖലയിലെ അപാകതകൾ പരിഹരിക്കണം: ആന്റോ ആന്റണി
1377103
Saturday, December 9, 2023 11:37 PM IST
പത്തനംതിട്ട: ഹയര്‍ സെക്കൻഡറി-വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി മേഖലയിലെ അപാകതകൾ പരിഹരിക്കണമെന്ന് ആന്റോ ആന്റണി എംപി. വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി മേഖലയിലെ അധ്യാപക സംഘടനയായ എന്വിഎല്എ പത്തനംതിട്ട ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മെഡിസെപ് പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണ്. ജീവനക്കാര്‍ക്ക് ക്ഷാമബത്ത കുടിശികയാണ്. ജോലിഭാരം ഉണ്ടായിട്ടും ജൂണിയര്‍ തസ്തികകള്‍ മാറ്റി സീനിയര്‍ തസ്തിക അനുവദിക്കുന്നില്ല. വിദ്യാഭ്യാസ മേഖലയോട് സര്‍ക്കാര്‍ കാട്ടുന്ന അലംഭാവം മാറ്റണമെന്നും എംപി പറഞ്ഞു.പ്രമോദ് നാരായൺ എംഎല്‍എ "മികവിനായുള്ള വിദ്യാഭ്യാസം' എന്ന വിഷയത്തില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പി.ആർ. അജിത് അധ്യക്ഷത വഹിച്ചു. ചെയര്മാന് ഷാജി പാരിപ്പള്ളി, സംസ്ഥാന പ്രസിഡന്റ് റോജി പോള്‍ ഡാനിയേല്‍, ജനറല്‍ സെക്രട്ടറി കെ. ഗോപകുമാര്‍, സി.ടി. ഗീവർഗീസ്, സനല്‍കുമാര്‍, വി.സി. മാത്യു, എം.ആര്. ജയപ്രസാദ്, കെ.എൽ. മിനി, വിനി വി. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.