കലോത്സവം ഇന്നു സമാപിക്കും
1376831
Friday, December 8, 2023 11:24 PM IST
മൈലപ്ര: നാലുദിവസമായി മൈലപ്രയ്ക്ക് ഉത്സവച്ഛായ പകർന്ന പത്തനംതിട്ട റവന്യു ജില്ലാ സ്കൂൾ കലോത്സവം ഇന്നു സമാപിക്കും.
മൈലപ്ര മൗണ്ട് ബഥനി ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന വേദിയിൽ വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് അംഗം ആർ. അജയകുമാർ അധ്യക്ഷത വഹിക്കും. മാത്യു ടി. തോമസ് എംഎൽഎ സമ്മാനദാനം നിർവഹിക്കും.