ഇരട്ട ഗ്രേഡുമായി ആർലിൻ അന്ന
1376830
Friday, December 8, 2023 11:24 PM IST
മൈലപ്ര: ഹയർ സെക്കൻഡറി വിഭാഗം ഭരതനാട്യത്തിലും കേരള നടനത്തിലും ഒന്നാം സ്ഥാനം എ ഗ്രേഡുമായി സംസ്ഥാന തലത്തിലേക്ക് പോകുന്ന ആർലിൻ അന്ന കോശി ഇരട്ട വിജയത്തിന്റെ ആഹ്ലാദത്തിലാണ്. കഴിഞ്ഞവർഷവും എ ഗ്രേഡ് നേടിയ ആർലിൻ ഇക്കുറി രണ്ട് ഒന്നാം സ്ഥാനങ്ങൾക്കുള്ള കഠിന ശ്രമത്തിലായിരുന്നു.
കോഴഞ്ചേരി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്. ഏഴ് വർഷമായി ആർഎൽവി ജയപ്രകാശ് നാരായണന്റെ കീഴിലാണ് പരിശീലനം. നാറാണംമൂഴി സെന്റ് ജോസഫ് ഹൈസ്കൂൾ അധ്യാപകൻ ബോണി തോമസും കോഴഞ്ചേരി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ അധ്യാപിക നിഷയുമാണ് മാതാപിതാക്കൾ.