ഉപജില്ലകളിൽ പത്തനംതിട്ട, സ്കൂളുകളിൽ കിടങ്ങന്നൂർ
1376829
Friday, December 8, 2023 11:24 PM IST
പത്തനംതിട്ട: മൈലപ്രയിൽ ജില്ലാ സ്കൂൾ കലോത്സവം സമാപന ദിവസത്തിലേക്ക് കടന്നിരിക്കെ കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ മത്സരങ്ങളിൽനിന്ന് ഏറ്റവും കൂടുതൽ പോയിന്റ് പത്തനംതിട്ട ഉപജില്ലയ്ക്കാണ്. 563 പോയിന്റാണ് ആതിഥേയർക്കുള്ളത്.
സ്കൂളുകളിൽ കിടങ്ങന്നൂർ എസ്വിജിവി എച്ച്എസ്എസ് പോയിന്റു നിലയിൽ മുന്നിലാണ്. 221 പോയിന്റെ കിടങ്ങന്നൂർ സ്കൂളിന് ഇന്നലെ വൈകുന്നേരം വരെ ലഭിച്ചു. ഇന്നലെ രാത്രി മൂന്ന് വേദികളിലും മത്സരങ്ങൾ പൂർത്തിയാകാൻ ഏറെ വൈകി.
ഉപജില്ലകളിൽ മല്ലപ്പള്ളി 516, തിരുവല്ല 516 കോന്നി 510, അടൂർ 490 പോയിന്റുകളുമായി തൊട്ടുപിന്നിലുണ്ട്. സ്കൂളുകളിൽ ചെങ്ങരൂർ സെന്റ് തെരേസാസ് ബഥനി കോൺവെന്റ് എച്ച്എസ്എസാണ് രണ്ടാം സ്ഥാനത്ത്. 180 പോയിന്റ് സ്കൂളിനു ലഭിച്ചിട്ടുണ്ട്. കലഞ്ഞൂർ ഗവൺമെന്റ് എച്ച്എസ്എസ് 172 പോയിന്റോടെ തൊട്ടുപിന്നിലുണ്ട്.