അടിപൊളിയായി സംഘനൃത്തം
1376828
Friday, December 8, 2023 11:24 PM IST
മൈലപ്ര: ആസ്വാദകർ കുറഞ്ഞെങ്കിലും സായംസന്ധ്യയിൽ സംഘനൃത്തം മൈലപ്ര മൗണ്ട് ബഥനിയിലെ പ്രധാന വേദിയെ കൊഴുപ്പിച്ചു.
വർണവിസ്മയവും ചടുലതാളവും നിറഞ്ഞ സംഘനൃത്തവേദിയിൽ മത്സരാർഥികൾ നിറഞ്ഞാടിയപ്പോൾ കാണികൾക്കിടയിലും മത്സരത്തിന്റെ ആവേശത്തിരയിളക്കമുണ്ടായി. യുപി വിഭാഗം മത്സരത്തോടെയാണ് വേദി സജീവമായത്. പിന്നീട് ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളുടെ മത്സരങ്ങളും നടന്നു.
കലോത്സവത്തിലെ കളർഫുൾ ഇനമായ സംഘനൃത്തത്തിലെ വർണ വിസ്മയവും ചടുലതാളവും സമന്വയിച്ചപ്പോൾ മനസുകൾ പ്രകമ്പനം കൊണ്ടു. മത്സരങ്ങളിൽ ഏറ്റവും ചെലവേറിയ ഇനവും സംഘനൃത്തമാണ്. ഏഴുപേരാണ് ഒരു ഗ്രൂപ്പിലുള്ളത്.
നാല് ലക്ഷം രൂപ മുതൽ മുകളിലേക്കാണ് ഒരു നൃത്തശിൽപം അണിയിച്ചൊരുക്കുന്നതിന് ചെലവെന്ന് അധ്യാപകർ പറഞ്ഞു.