നാടൻപാട്ട് വേദിയിൽ മത്സരാർഥി കുഴഞ്ഞു വീണു
1376823
Friday, December 8, 2023 11:16 PM IST
മൈലപ്ര: സ്കൂൾ കലോത്സവത്തിലെ നാടൻ പാട്ട് വേദിയിൽ മത്സരത്തിൽ പങ്കെടുക്കുന്നതിനിടെ വിദ്യാർഥിനി കുഴഞ്ഞുവീണു. കടമ്മനിട്ട ജിഎച്ച്എസ്എസിലെ അപർണയാണ് കുഴഞ്ഞു വീണത്. തുടർന്ന് വിദ്യാർഥികളും അധ്യാപകരും ചേർന്ന് സ്റ്റേജിൽനിന്ന് മാറ്റി പ്രഥമ ശുശ്രൂഷ നൽകി.
പകൽച്ചൂടിന്റെ കാഠിന്യം ഇന്നലെ വേദികളെ വല്ലാതെ വലച്ചിരുന്നു.