ഭക്ഷണശാല നിയന്ത്രിച്ചും അധ്യാപകസംഘം
1376821
Friday, December 8, 2023 11:16 PM IST
പത്തനംതിട്ട: ജില്ലാ സ്കൂൾ കലോത്സവത്തിൽ ഭക്ഷണശാലയിൽ മികവുറ്റതും രുചിയേറിയതുമായ ഭക്ഷണം വിളന്പുന്നതിനൊപ്പം അച്ചടക്കം നിലനിർത്തിവരുന്നതും അധ്യാപകരാണ്.
ഭക്ഷണം വിളന്പാനും അധ്യാപകർ രംഗത്തുണ്ട്. ഉച്ചഭക്ഷണത്തിനാണ് തിരക്ക് കൂടുതൽ. നാല് ദിവസവും പായസം കൂട്ടിയുള്ള ഭക്ഷണമാണ് ഉച്ചയ്ക്ക് നൽകിയത്.
പ്രഭാതഭക്ഷണവും വൈകുന്നേരങ്ങളിൽ ചായയും സ്നാക്സും രാത്രി ഭക്ഷണവും ഒരുക്കുന്നുണ്ട്. ഓമല്ലൂർ അനിൽ ബ്രദേഴ്സാണ് ഇത്തവണ ഭക്ഷണം പാചകം ചെയ്തു നൽകുന്നത്. മൈലപ്ര സെന്റ് ജോർജ് ഓഡിറ്റോറിയത്തിലാണ് ഭക്ഷണ ശാല പ്രവർത്തിക്കുന്നത്.
പത്തനംതിട്ട നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ അധ്യക്ഷനായ ഭക്ഷണ കമ്മിറ്റിയുടെ കൺവീനർ കെഎസ്ടിഎ ജില്ലാ സെക്രട്ടറി ബിനു ജേക്കബ് നൈനാണ്. ഗണേഷ്റാം, വി.എ. സുജൻ, ദീപ സുനിൽ, രാധീഷ് കൃഷ്ണൻ എന്നിവരാണ് ജോയിന്റ് കൺവീനർമാർ.