കലോത്സവ വേദികൾ നിയന്ത്രിച്ചത് അധ്യാപികമാർ
1376818
Friday, December 8, 2023 11:16 PM IST
പത്തനംതിട്ട: ജില്ലാ കലോത്സവ വേദികളിൽ മൂന്നാം ദിനത്തിന്റെ പൂർണ നിയന്ത്രണം അധ്യാപികമാർക്ക്.അമ്പതിലധികം അധ്യാപികമാരാണ് 11 വേദികളിലും ഇന്നലെ മാനേജർമാരായിരുന്നത്.
പ്രോഗ്രാം കമ്മിറ്റി ജോയിന്റ് കൺവീനർമാരായ പുന്നയ്ക്കാട് സിഎംഎസ് യുപി സ്കൂൾ പ്രധാനാധ്യാപിക ബിറ്റി അന്നമ്മ തോമസും കുമ്പഴ വടക്ക് എസ്എൻവി യുപി സ്കൂൾ അധ്യാപിക എസ്. ചിത്രയുമാണ് ഈ പുതുമയ്ക്ക് നേതൃത്വം നൽകിയത്.
റാന്നി ഉപജില്ലാ കലോത്സവ കൺവീനറായി സീന എൽമ വർഗീസിനെ നിയമിച്ചതിന്റെ മാതൃക ജില്ലാ കലോത്സവത്തിന്റെ എല്ലാ വേദികളിലും നടപ്പാക്കുകയായിരുന്നുവെന്നു കെപിഎസ്ടിഎ ജില്ലാ സെക്രട്ടറിയും പ്രോഗ്രാം കമ്മിറ്റി കൺവീനറുമായ ഫ്രെഡി ഉമ്മനും ജില്ലാ പ്രസിഡന്റ് എസ്. പ്രേമും പറഞ്ഞു.